കൊയിലാണ്ടി: അരങ്ങാടത്ത് മീത്തലെക്കണ്ടി പള്ളിക്ക് സമീപം വാടകവീട്ടില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഉള്ള്യേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശി ഊമദുരൈ (42) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന വാടകവീട്ടിലെ താമസക്കാരനായ തമിഴ്‌നാട് സ്വദേശി മണികണ്ഠനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഊമദുരൈയും സുഹൃത്തുമായി രാത്രിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നത്.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.



































Discussion about this post