കൊയിലാണ്ടി: മാരകമയക്കുമരുന്ന് എം ഡി എം എയും ആയുധങ്ങളുമായി യുവാവ് പിടിയിലായി. അരിക്കുളം ഊരള്ളൂർ വാകമോളി വീട്ടിൽ സെഞ്ചുവാണ് പിടിയിലായത്. ഇയാളിൽ നിന്നും 16 ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു. ഇന്ന് വൈകീട്ട് കടലൂർ ആവിക്കൽ ബീച്ചിൽ വച്ചാണ് പ്രതി ഡാൻസാഫിൻ്റെ പിടിയിലായത്. പി ബി 11 ബിസി 1540 ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്തു.
റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡ് ബീച്ചിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എം ഡി എം എയും എയർഗൺ, കത്തി, ഇരുമ്പ് പൈപ്പ്, വാൾ എന്നിവ ഥാർ ജീപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതി ഡാൻസാഫ് സ്ക്വാഡിൻ്റെ ആക്രമിക്കാൻ ശ്രമിച്ചെെങ്കിലും ബലപ്രയാഗോത്തിലൂടെ കീഴപ്പെടുത്തുകയായിരുന്നു. ഇയാൾ സമാനമായ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
ഡാൻസാഫ് എസ് ഐമാരായ വിനീത് വിജയൻ, മനോജ് രാമത്ത്, എ എസ് ഐമാരായ വി സി ബിനീഷ്, വി വി ഷാജി, സീനിയർ സി പി ഒ ടി കെ ശോഭിത്ത്, സി പി ഒമാരായ അനൂപ്സൻ, അതുൽ, ലിതിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

































Discussion about this post