കോഴിക്കോട്: ബൈക്കിന് പിറകിൽ ലോറിയിടിച്ച് കൊടുവള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ അപകടത്തിൽ കൊടുവള്ളി പ്രാവിൽ അബ്ദുറഹ്മാൻ (മജു -20) ആണ് മരിച്ചത്. ഫാറൂഖ് കോളേജിൽ ബി കോം അവസാന വർഷ വിദ്യാർഥിയായിരുന്നു.
കോളേജ് ഫുട്ബോൾ ടീമിൽ അംഗമായിരുന്ന അബ്ദുറഹിമാൻ ബുധനാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുറഹ്മാനെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: സി പി ഫൈസൽ (കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും സേവ് കൊടുവള്ളി ചെയർമാനുമാണ്). മാതാവ്: ജസീല (കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗം). സഹോദരങ്ങൾ: അബ്ദുള്ള ഫൈസൽ, മുഹമ്മദ് ഫൈസൽ, ആയിശ ഫാത്തിമ.


































Discussion about this post