കോട്ടക്കൽ : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ട് (സബ് ജൂനിയർ ഗേൾസ്) വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ് വേദ. മികച്ച പ്രകടനത്തിലൂടെയാണ് വേദ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.
പയ്യോളി ചൂളപ്പറമ്പത്ത് സനീഷ് – അതുല്യ ദമ്പതികളുടെ മകളാണ് വേദ. വിദ്യാർഥിനിയുടെ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റ്, പ്രഥമാധ്യാപകർ, അധ്യാപകർ, പി ടി എ കമ്മിറ്റി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.






































Discussion about this post