പയ്യോളി: മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പയ്യോളി നഗര സഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു ഉദ്ഘാടനം ചെയ്തു.
കീഴൂർ ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹയറുന്നീസ മുഖ്യാതിഥിയായിരുന്നു.
ജെ എച്ച് ഐ മാരായ ടി കെ സുബീഷ്, പി കെ ദിനേശൻ, സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ഒ അനീഷ് എന്നിവർ ക്ലാസ് നയിച്ചു. എസ് ബി സുഭാഷ് സ്വാഗതവും നൂൺമീൽ ഓഫീസർ കെ ശൈലേഷ് നന്ദിയും പറഞ്ഞു.


































Discussion about this post