തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ ഉപയോഗിക്കാനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്ര (വെടിക്കെട്ട് പുര) ത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നാല് മരണം. നാൽപ്പതോളം തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം.
പ്രദേശത്ത് സ്ഫോടനം തുടരുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നു പോലും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഇവിടേക്കുളള വഴി ഇടുങ്ങിയതായതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട്ഉണ്ടെന്നും പറയുന്നു.


































Discussion about this post