പയ്യോളി: കോട്ടക്കൽ ഒന്നാം ഡിവിഷൻ കുടുംബശ്രീ എ ഡി എസ് നേതൃത്വത്തിൽ ബാലസഭാ അംഗത്വ ക്യാമ്പയിൽ സംഘടിപ്പിച്ചു. പയ്യോളി നഗരസഭ പൊതു മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു ഉദ്ഘാടനം നിർവഹിച്ചു.
സി ഡി എസ് അംഗം കെ ഇ പ്രബിഷ അധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ കെ ജയരാജ് ആരോഗ്യ ബോധവൽക്കരണം നടത്തി. നഗരസഭ ബാലസഭ റിസോഴ്സ് പേഴ്സൺ കെ റമീന ‘ബാലസഭ: പ്രാധാന്യവും ലക്ഷ്യവും’ വിഷയത്തിൽ ക്ലാസ് നയിച്ചു.
കെ സജീവൻ, ശശാങ്കൻ കോട്ടത്താഴ, ഹൈമാവതി കടവത്ത്, എം ടി രജിത, പി ഷഹർബാനു, കെ ഹയറുനീസ പ്രസംഗിച്ചു. പി ടി ബിന്ദു സ്വാഗതവും ടി .സി ശൈലജ നന്ദിയും പറഞ്ഞു




































Discussion about this post