വടകര: തൂണേരിയിൽ ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി കുടിവെള്ളം മലീമസമാക്കിയ സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് കെ.കെ. രമ എംഎൽഎ.
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്രയും വൃത്തിഹീനമായ പ്രവൃത്തി ചെയ്യുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അവർ ചോദിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പട്ടാണി തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ വിസർജ്യം തള്ളിയത്. തിരഞ്ഞെടുപ്പ് കാലത്ത് മനോജ് യുഡിഎഫിനും ആർഎംപിക്കും വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
ഈ രാഷ്ട്രീയ വിരോധമാണ് ഇത്തരമൊരു ക്രൂരതയ്ക്ക് പിന്നിലെന്ന് കെ.കെ. രമ ആരോപിച്ചു. മനോജ് ഒരു ആർഎംപി പ്രവർത്തകനായതാണ് ഈ ആക്രമണത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.




































Discussion about this post