പയ്യോളി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സി ഐ ടി യു പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം സംഘടിപ്പിച്ചു.
പയ്യോളി ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ എണ്ണ കുത്തകകളുടെ ലാഭം ലക്ഷ്യം വെച്ച് ഓരോ ദിവസവും എണ്ണ വില വർദ്ധിപ്പിക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ഇതിനെ ബഹുജനങ്ങളും തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയാ പ്രസിഡൻ്റ് പി വി മനോജൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ഏരിയാ സെക്രട്ടറി എം പി ഷിബു, സി ഐ ടി യു ജില്ലാ സെക്രട്ടറി കെ കെ മമ്മു പ്രസംഗിച്ചു. കെ കെ പ്രേമൻ സ്വാഗതവും എ കെ ഷൈജുവും പറഞ്ഞു.



































Discussion about this post