പയ്യോളി: നഗരസഭയിൽ ഡിവിഷൻ 32 ൽ ആവിത്താരേമ്മൽ പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഊർജ്ജിത ഉറവിട നശീകരണവും ബോധവൽക്കരണവും നടത്തിയതായി ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് പയ്യോളി വാർത്തകളോട് പറഞ്ഞു. നഗരസഭാംഗം കെ കെ ബീന, ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി കെ സാദത്ത്,
ടി കെ ആതിര, കെ ടി നസ്രിൻ, ജെ പി എച്ച് എൻ പി എസ് തീഷ്‌മ, എം എൽ എസ് പിമാരായ വി എം മേഘ, വി പി നീതുകൃഷ്ണ എന്നിവരും ആശാവർക്കർമാരും പങ്കെടുത്തു. വീടുകളിൽ സർവ്വേ നടത്തിയതിന്റെ ഭാഗമായി നിരവധി വീടുകളിൽ കൊതുകു കൂത്താടികൾ പെരുകുന്ന സാഹചര്യം കണ്ടെത്തിയതായും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും കെ ജയരാജ് പറഞ്ഞു.





































Discussion about this post