തിക്കോടി: ഇന്ന് ഫലം പ്രഖ്യാപിച്ച എസ് എസ് എൽ സി പരീക്ഷയിൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി.
ആകെ പരീക്ഷ എഴുതിയ 602 വിദ്യാർഥികളിൽ 598 പേർ വിജയം കൈവരിച്ചു. 68 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 99.34 ആണ് വിജയ ശതമാന നിരക്ക്.
സ്കൂൾ നേടിയ മികച്ച വിജയം കേക്ക് മുറിച്ചു ആഘോഷിച്ചു.
പ്രധാനാധ്യാപിക ഒ കെ ശിഖ, പി ടി എ പ്രസിഡൻ്റ് സി സുനിൽ, മുൻ പി ടി എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത്, അധ്യാപകരായ വിജീഷ് ചാത്തോത്ത്, കെ സുബിൻ, പി രഞ്ജിത്ത്, രക്ഷിതാക്കളായ രാജേഷ് കളരിയുള്ളതിൽ, സുമേഷ് പൊയിൽ എന്നിവർ സംബന്ധിച്ചു.


































Discussion about this post