പയ്യോളി: ദേശീയ പാത പയ്യോളി -പേരാമ്പ്ര റോഡ് ജംഗ്ഷനിൽ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയിൽ പെട്ട് സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതര പരുക്ക്. തിക്കോടിയിലെ സ്കൂൾ അധ്യാപികയാണെന്നാണ് വിവരം. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 യോടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയ പാത സർവീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിറകിൽ നിന്നുമെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയും സർവീസ് റോഡിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ അമർന്നു പോവുകയും കാൽ ഓട്ടോറിക്ഷയിൽ കുടുങ്ങി പോവുകയുമായിരുന്നു.
തുടർന്ന്, കാർ നാട്ടുകാർ ചേർന്ന് എടുത്തു മാറ്റി, കാലിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ട്രാഫിക്ക് പോലീസും പയ്യോളി പോലീസും സ്ഥലത്തെത്തി.




































Discussion about this post