കോഴിക്കോട്: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റിയിൽ ഇന്ന് വൈകിട്ട് നാലു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.രാമനാട്ടുകര എയർപോർട്ട് റോഡ് ജംഗ്ഷൻ-തൊണ്ടയാട്-അരയിടത്ത് പാലം-മാവൂർ റോഡ്-മാനാഞ്ചിറ-പാളയം-പുഷ്പ ജംക്ഷൻ-ചാലപ്പുറം-ഈ പാതയിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
എയർപോർട്ട്-റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. സിറ്റിയിലെ റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല. വിശിഷ്ടാതിഥി യുടെ യാത്രാസമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നതായിരിക്കും.
വാഹനങ്ങൾ പോകേണ്ടവിധം:-
പോകേണ്ട കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് വാഹനങ്ങൾ മലാപ്പറമ്പ് -മെഡിക്കൽ കോളേജ് – കുറ്റിക്കാട്ടൂർ – പെരുവയൽ ഊർക്കടവ് പാലം – എടവണ്ണപ്പാറ -കൊണ്ടോട്ടി വഴിയോ /വെങ്ങാലി -ബീച്ച് റോഡ് -മീഞ്ചന്ത-രാമനാട്ടുകര -കാക്കഞ്ചേരി വഴി പോകേണ്ടതാണ്.
റെയിൽവേ സ്റ്റേഷൻ – ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർബന്ധമായും വെസ്റ്റ് ഹിൽ – ചുങ്കം – ബട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളേജ് വെസ്റ്റ് – ഗാന്ധി റോഡ് ജംക്ഷൻ വഴിയോ, പന്നിയങ്കര പുഷ്പ ജംക്ഷൻ – ഫ്രാൻസിസ് റോഡ് വഴിയോ പോകേണ്ടതാണ്.
കുന്ദമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂർ മൂഴിക്കൽ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
കുറ്റിക്കാട്ടൂർ – മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോവൂർ -ഇരിങ്ങാടൻ പള്ളി ജംക്ഷൻ പൂളക്കടവ് ജംക്ഷൻ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
മലപ്പുറം – യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ രാമനാട്ടുകര ഫറോക്ക്- ചെറുവണ്ണൂർ മീഞ്ചന്ത – വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്. പെരുമണ്ണ – പന്തീരങ്കാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാങ്കാവ് ജംക്ഷൻ – ലുലു ജംക്ഷൻ – പുതിയറ – വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
കോഴിക്കോട് സിറ്റി ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ, സ്റ്റേഡിയം ജംക്ഷൻ – പുതിയറ -കുതിരവട്ടം റോഡ് – പൊറ്റമ്മൽ – പാലാഴി റോഡ് – കെ.ടി.താഴം -മഠത്തിൽ മുക്ക് – ചേവായൂർ വഴി പോകേണ്ടതാണ്.


































Discussion about this post