തിരുവനന്തപുരം: മഴക്കുറവും വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർധനയുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി. ന്യൂക്ലിയർ പവർ കോർപ്പറേഷനിൽനിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ പവർകട്ട് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൺസൂൺ വരെയുള്ള കാലയളവ് മുന്നിൽ കണ്ടുള്ള ഹ്രസ്വകാല പദ്ധതിക്കൊപ്പം ദീർഘകാല പദ്ധതിയും തയ്യാറാക്കുന്നുണ്ട്.
സോളാർ വൈദ്യുതി സംഭരിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യങ്ങളുടെ കുറവും പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി



































Discussion about this post