തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. സെപ്റ്റംബർ 17, 30 തീയതികളിലാണ് നിയന്ത്രണം.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ ഓടില്ല. ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് ജനശതാബ്‌ദി എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ കൊയിലാണ്ടി വരെയാകും സർവീസ് നടത്തുക.
സെപ്റ്റംബർ 30-ന് എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ എലത്തൂരിൽ യാത്ര അവസാനിപ്പിക്കും.കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 30-ന് ട്രെയിൻ കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ‌്പ്രസ്(16630) 17-ന് ഒരുമണിക്കൂറോളം വൈകും. തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12431) 17-ന് 40 മിനിറ്റോളം വൈകും.



































Discussion about this post