കൊയിലാണ്ടി: ട്രാവലർ ഇടിച്ച് കാൽനടയാത്രികയ്ക്ക് ഗുരുതര പരുക്കേറ്റു. അരിക്കുളം കുരുടി മുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് കാരയാട് സ്വദേശി സുബൈദയെ ട്രാവലർ ഇടിച്ച് പരുക്കേൽപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9:15 ഓടെയാണ് സംഭവം.
മേപ്പയ്യൂര്‍ – നരക്കോട് റോഡില്‍ നിന്ന് അരിക്കുളം – കൊയിലാണ്ടി റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതിനിടയിലാണ് കാല്‍ നടയാത്രക്കാരിയായ സുബൈദയെ ട്രാവലര്‍ ഇടിച്ചത്.
ഇവരുടെ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മേപ്പയ്യൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുണ്ട്.


































Discussion about this post