മുംബൈ : മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നവ ദമ്പതികളുടെ മൃതദേഹം കാലുകൾ ഇരുമ്പ് ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിച്ച് പൂട്ടി നദിയിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. ധൂലെയിലെ സാവൽദെ മേഖലയിലൂടെ ഒഴുകുന്ന താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്.
ഇരുവരുടെയും കാലുകൾ ഒരുമിച്ച് ഇരുമ്പ് ചങ്ങല ഉപയോഗിച്ച് വരിഞ്ഞുമുറുക്കി പൂട്ടിയിട്ട നിലയിലായിരുന്നു. സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നത് ഇപ്പോൾ വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

































Discussion about this post