പയ്യോളി: മേലടി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി തൃക്കോട്ടൂർ എ യു പി, കെ ജി എം എസ് കൊഴുക്കല്ലൂർ, തുറയൂർ ജി യു പി, ജി ഡബ്ല്യു യു പി തുറയൂർ, ജംസ് എൽ പി തുറയൂർ എന്നിവടങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചത്. എൽ പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ തൃക്കോട്ടൂർ എ യു പി സ്കൂൾ ഒന്നാം സ്ഥാനവും നിടുമ്പൊയിൽ എം എൽ പി രണ്ടാം സ്ഥാനവും നരക്കോട് എഎൽ പി, വിളയാട്ടൂർ ജി എൽ പി എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. യു പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ജി യു പി തുറയൂർ ഒന്നാം സ്ഥാനവും ജി വി എച്ച് എസ് എസ് മേപ്പയൂർ രണ്ടാം സ്ഥാനവും കെ ജി എം എസ് കൊഴുക്കല്ലൂർ മൂന്നാം സ്ഥാനവും നേടി.
പ്രവൃത്തി പരിചയമേള ഹൈസ്കൂൾ വിഭാഗം ജി വി എച്ച് എസ് എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനവും പയ്യോളി ഗവ.
ഹയർ സെക്കൻഡറി സ്‌കൂർ രണ്ടാം സ്ഥാനവും ജി എച്ച് എസ് ആവള കുട്ടോത്ത് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ജി എച്ച് എസ് ആവള കുട്ടോത്ത് ഒന്നാം സ്ഥാനവും ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി നടുവത്തൂർ രണ്ടാം സ്ഥാനവും മേപ്പയ്യൂർ ജി വി എച്ച്എസ് എസ് മൂന്നാം സ്ഥാനവും നേടി.
എൽ പി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ ഒന്നാം സ്ഥാനവും ഹാജി പി കെ മൊയ്തു മെമ്മോറിയൽ എൽ പി രണ്ടാം സ്ഥാനവും ചെറുവണ്ണൂർ എ എൽ പി മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗം സാമൂഹ്യ ശാസ്ത്രമേള യിൽ ജി യു പി തുറയൂർ ഒന്നാം സ്ഥാനവും കണ്ണോത്ത് യു പി യും കീഴൂർ എ യു പിയും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം ജി വി എച്ച് എസ് എസ് മേപ്പയ്യൂരും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി ഒന്നാം സ്ഥാനവും
ജി വി എച്ച് എസ് എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.
ഹയർ സക്കൻഡറി സാമൂഹ്യ ശാസ്ത്രമേള യിൽ ജി എച്ച് എസ് ആവള കുട്ടോത്ത് ഒന്നാം സ്ഥാനവും ജി വി എച്ച് എസ് എസ് മേപ്പയൂർ രണ്ടാംസ്ഥാനവും പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ മേപ്പയ്യൂർ നോർത്ത് എം എൽ പി ഒന്നാം സ്ഥാനവും ചെറുവണ്ണൂർ എ എൽ പി രണ്ടാം സ്ഥാനവും സേക്രട്ട് ഹാർട്ട് പയ്യോളി മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗം ഗണിതമേളയിൽ കെ ജി എം എസ് യുപി കൊഴുക്കല്ലൂർ ഒന്നാം സ്ഥാനവും ചെറുവണ്ണൂർ ജി എച്ച് എസ് രണ്ടാം സ്ഥാനവും ഇരിങ്ങത്ത് യുപി മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂൾ വിഭാഗത്തിൽ പയ്യോളി ഗവ. ഹയർ സെക്കൻഡറി ഒന്നാം സ്ഥാനവും
ജി വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും
ജി എച്ച് എസ് ചെറുവണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഹയർ സക്കൻഡറി വിഭാഗത്തിൽ ജി വി എച്ച് എസ് എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനവും ജി എച്ച് എസ് ആവള കുട്ടോത്ത് രണ്ടാം സ്ഥാനവും തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്‌ത്ര മേളയിൽ ചെറുവണ്ണൂർ എ എൽ പി ഒന്നാം സ്ഥാനവും വിളയാട്ടൂർ ജി എൽ പി രണ്ടാം സ്ഥാനവും മേപ്പയ്യൂർ എൽ പി മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗം ശാസ്‌ത്രമേളയിൽ വിളയാട്ടൂർ എളമ്പിലാട് എം യു പി ഒന്നാം സ്ഥാനവും ജി വി എച്ച് എസ് എസ് മേപ്പയ്യൂരും
ജി എച്ച് എസ് ചെറുവണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ആവള യു പി മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ പയ്യോളി ഗവ. ഹയർ സെക്കൻഡറി ഒന്നാം ഒന്നാം സ്ഥാനവും ജി വി എച്ച് എസ് എസ് മേപ്പയൂർ രണ്ടാം സ്ഥാനവും സി കെ ജി എം എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. ഹയർ സക്കൻഡറി വിഭാഗത്തിൽ
തിക്കോടിയൻ സമാരക ഹയർ സെക്കൻ ഡറി ഒന്നാം സ്ഥാനവും
ജി വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും
സി കെ ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.
ഐ ടി മേള: യു പിവിഭാഗം: ജി എച്ച് എസ് ചെറുവണ്ണൂർ ഒന്നാം സ്ഥാനവും
സി കെ ജി എം എച്ച് എസ് എസ് രണ്ടാം സ്ഥാനവും ബി കെ നായർ എം യു പി നിടുമ്പൊയിൽ, കിഴൂർ ജി യു പി മൂന്നാം സ്ഥാനവും പങ്കിട്ടു. ഹൈസ്‌കൂൾ വിഭാഗത്തിൽ പയ്യോളി ഹയർ സെക്കൻഡറി സ്കൂർ ഒന്നാം സ്ഥാനവും ബി ടി എം ഹയർ സെക്കൻഡറി തുറയൂർ രണ്ടാം സ്ഥാനവും
മേപ്പയ്യൂർ ഹയർ സെക്കൻഡറി മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മേപ്പയ്യൂർ ജി വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും സി കെ ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും ആവള കുട്ടോത്ത് മൂന്നാം സ്ഥാനവും നേടി.

































Discussion about this post