തിക്കോടി: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് കൊടിയേറി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം നിർവഹിച്ചു. ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽന നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാനും
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പ്രേമൻ മുചുകുന്ന്, ആര്യനന്ദ എന്നിവർ മുഖ്യാഥിതികളായി.
എ ഇ ഒ പി ഹസീസ്, ജനറൽ കൺവീനർ പി ശ്യാമള, കെ ജീവാനന്ദൻ, ടി കെ ഭാസ്കരൻ, സജീവൻ കുഞ്ഞോത്ത്, സുഹറ ഖാദർ, ടി എം റജുല, എം കെ രാഹുൽ, പി അനീഷ്, ആർ പി ഷോഭിദ്, ടി ഒ സജിത, വി വി സുരേഷ്, ഒ രാഘവൻ, കെ എം കുഞ്ഞിക്കണാരൻ, സിറാജ് മുത്തായം, ഹേമലാൽ മൂടാടി പ്രസംഗിച്ചു. ലോഗോ ഡിസൈൻ ചെയ്ത കെ കെ അൻസാറിന് ഉപഹാരം നൽകി ആദരിച്ചു.






































Discussion about this post