പയ്യോളി: ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. കോട്ടക്കലിലെ വ്യാപാരി ആണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം.
മൂരാട് ബസ്സിറങ്ങിയ വ്യാപാരിയും ഭാര്യയും കൂടി കട തുറക്കുന്നതിന് നടന്നു പോകവേ മൂരാട് റെയിൽവെ ക്രോസിങ്ങിൽ വെച്ചാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ വ്യാപാരിയെ വടകരയിലെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

































Discussion about this post