നന്തി ബസാർ: അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം. അതു കൊണ്ടു തന്നെ, മുൻകരുതലുകളുടെ തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.
ഭൂമിയിലെ സർവ്വജീവജാലങ്ങളുടെയും അടുത്ത തലമുറയെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തിൽ വാർത്തെടുക്കാനാണ് പദ്ധതി.
കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്ൻ്റെ ഏറ്റവും പുതിയ നോവലിന്റെ ഉള്ളടക്കമാണിത്.
നോവലിലെ നായിക ഇസബൽ തന്റെ പ്രണയവും ജീവിതവും ഭൂമിയിലെ സർവ്വചരാചരങ്ങൾക്കുമായ് ത്യജിക്കുന്നതിലൂടെയാണ് കഥ തുടക്കം. ‘എർത്ത് -2’ എന്ന ഗ്രഹത്തിലെത്തി അവിടെ അവൾ കണ്ട കാഴ്ച്ചകളിലൂടെ നോവൽപുരോഗമിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും വേരുകളിലൂന്നി ഭാവിയിൽ നടക്കുന്ന കാര്യങ്ങളാണിതിലുടനീളം. ഡോ. ആൽബർട് ഐൻസ്‌റ്റൈനിന്റെ ‘ജനറൽ റിലേറ്റിവിറ്റി തിയറി’ പരാമർശിക്കുന്ന സയൻസ് ഫിക്ഷൻ നോവലാണ് ‘ഗ്രാവിറ്റി’.
സയൻസും റൊമാൻസും ഇടകലർത്തി എഴുതിയ നോവൽ ‘മാൻകൈന്റ് ലിറ്ററേച്ചർ’ പബ്ലിഷറിലൂടെ ഈ ഒക്‌റ്റോബർ അവസാനവാരം പ്രസിദ്ധീകരിക്കും.






































Discussion about this post