പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകരണ പ്രസ്ഥാനത്തിന്റെ സമർപ്പിത പ്രവർത്തകനുമായിരുന്ന എം പി കുഞ്ഞിരാമന്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു.
അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.
പള്ളിക്കര നികുഞ്ജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രീയ ജനതാദൾ പയ്യോളി മുൻസിപ്പൽ പ്രസിഡൻ്റ് പി ടി രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, ജില്ലാ കമ്മിറ്റി അംഗം കൊളാവിപ്പാലം രാജൻ,
മണ്ഡലം പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ, തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം പുതുക്കുടി ഹമീദ്, സി പി ഐ (എം) പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി കെ ടി ലിഖേഷ്, ഡി വൈ എഫ് ഐ നേതാവ് വിജീഷ് പുൽപ്പാണ്ടി, മഹിള ജനത നേതാവ് സിന്ധു ശ്രീശരാജ്, പി ടി ഷിംജിത്ത്, കെ ടി രാജ് നാരായണൻ, എം പി ജയദേവൻ, സി എം മനോജ് നമ്പ്യാർ, ഗോവിന്ദൻ പരിയാരത്ത്, എം പി നാരായണൻ പ്രസംഗിച്ചു.
നേരത്തേ, ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.






































Discussion about this post