സലാല: ഹ്യദയാഘാതം മൂലം കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് വടകര ചേറോട് സ്വദേശി കോമത്ത്‌കണ്ടി താഴെ കുനിയിൽ ക്യഷ്‌ണദാസ് ( 64) ൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തിന് പി.സി.ആർ നൽകിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 30 വർഷത്തിലധികമായി സലാലയിൽ പ്രവാസിയാണ്. ദീവാനിലാണ് നിലവിൽ ജോലി ചെയ്തിരുന്നത്.
കെ.കെ. ചാത്തു പിതാവും പാറു മാതാവുമാണ്. ലസിതയാണ് ഭാര്യ . രണ്ട് പെൺ മക്കൾ വിവാഹിതരാണ്. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് മൃതദേഹം കൊണ്ട് പോയത്.

































Discussion about this post