കോഴിക്കോട്: എം.ടി. കൾച്ചറൽ പാർക്ക് പ്രവൃത്തി മൂന്നുമാസത്തിനുള്ളിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വി.കെ. ഫൈസൽബാബു എം.എൽ.എ. നടത്തിയ ‘ഫ്യൂച്ചർ കാലിക്കറ്റ് 360 – കാലിക്കറ്റ് ഡിവലപ്മെന്റ് കോൺക്ലേവ് ‘ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പാർക്കായിരിക്കും എം.ടി.യുടെ പേരിലുണ്ടാവുക. പാർക്കിനായുള്ള സ്ഥലം എവിടെയാണെന്ന് ഏകദേശരൂപമായി. കുറച്ച് സർവേ കൂടി നടത്താനുണ്ട്. വിളിപ്പാടകലെയുള്ള ആ സ്ഥലത്തിന്റെ ഔദ്യോഗികപ്രഖ്യാപനം പിന്നീടു നടത്തും.
കലാപ്രദർശനങ്ങൾക്കുള്ള ഗാലറി, സിനിമ- ഡോക്യുമെന്ററി- നാടക തീയേറ്ററുകൾ, വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള ഇടം, ഫൈവ് സ്റ്റാർ – ഫോർ സ്റ്റാർ ഹോട്ടലുകൾ എന്നിവയെല്ലാമുണ്ടാകും. എല്ലാവർക്കും വന്നിരിക്കാനും വിനോദത്തിനുമുള്ള ഇടമുണ്ടാകും. കോഴിക്കോടിന്റെ പൈതൃകം അടയാളപ്പെടുത്തുന്ന ഒരു ടൂറിസം കേന്ദ്രമായാണ് എം.ടി.യുടെ പേരിലുള്ള കൾച്ചറൽ പാർക്ക് നിർമിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


































Discussion about this post