പയ്യോളി: വടകര ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ തുടക്കം.നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം എം എൽ എ അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹൈറുന്നിസ, പി കുഞ്ഞാമു, നഗരസഭാംഗങ്ങളായ പി കെ സാബിറ, കെ ജയകൃഷ്ണൻ, വടകര എ ഇ ഒ വി കെ സുനിൽ, ബി പി സി രാജീവൻ കൊടലൂർ, മിത്തു തിമോത്തി, ടി എം ഫൈസൽ, കെ അജേഷ്, കെ ടി സവിത, എം ഡി അനു, എം ടി ബിനു, ടി വി സജേഷ്, പി പി മുഹമ്മദ് പ്രസംഗിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ടി അഖിലേഷ് ചന്ദ്ര സ്വാഗതവും സി എച്ച് സുനീത് ബക്കർ നന്ദിയും പറഞ്ഞു.
വടകര ഉപജില്ലയിലെ 72 ഓളം പ്രൈമറി സ്കൂൾ വിദ്യാർഥികളും ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ 4000 ഓളം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് ആറിന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. വടകര നഗരസഭാധ്യക്ഷൻ പി കെ ശശി അധ്യക്ഷനാവും. എം എൽ എ കെ കെ രമ സമ്മാനദാനം നിർവഹിക്കും.


































Discussion about this post