കൊയിലാണ്ടി: ജീവനക്കാരുടെ അവകാശങ്ങളെ പറ്റി വ്യക്തമായ ബോധ്യത്തിലാണ് യു ഡി എഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്കൊപ്പമാണ് സർക്കാർ എന്നതിനുദാഹരണമാണ് ഡി എ പ്രഖ്യാപനമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിനു കോറോത്ത്.
കൊയിലാണ്ടിയിൽ എൻ ജി ഒ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്രാഞ്ച് പ്രസിഡൻ്റ് പ്രദീപ് സായിവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡൻ്റ് എം ഷാജി മനേഷ്, ജില്ലാ ജോ. സെക്രട്ടറി എം ഷീബ, അനിൽകുമാർ മരക്കുളം, ഇ കെ രജീഷ്, കെ മൻസൂർ, പി ടി ഗീത പ്രസംഗിച്ചു.





































Discussion about this post