മണിയൂർ: കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു. പതിയാരക്കര എം യു മദ്രസയ്ക്ക് സമീപം വെച്ച് നടന്ന കൺവെൻഷനിൽ മുഹമ്മദ് കറ്റോടി അധ്യക്ഷത വഹിച്ചു.
എം സുരേഷ് ബാബു, എം മധുസൂദനൻ, എ വി ബാബു, പി എം അബൂബക്കർ, കെ ഗോപാലൻ, പറമ്പത്ത് കുഞ്ഞബ്ദുള്ള, വി കെ റയീസ് പ്രസംഗിച്ചു. വിദ്യാധരൻ മേക്കോത്ത് സ്വാഗതം പറഞ്ഞു.
കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് വികസന പദ്ധതി നിലവിലുള്ള 11(1) വിജ്ഞാപന പ്രകാരം സ്ഥലം ഏറ്റെടുത്തുകൊണ്ട് 10 മീറ്റർ വീതിയിൽ നിർമ്മാണം ഉടനടി പൂർത്തീകരിക്കണമെന്ന് സംസ്ഥാന സർക്കാർ, കുറ്റ്യാടി നിയോജകമണ്ഡലം എം എൽ എ പാറക്കൽ അബ്ദുളള, ബന്ധപ്പെട്ട അധികൃതർ എന്നിവരോട് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റോഡ് ആവശ്യത്തിനായി മുൻകാലങ്ങളിൽ സൗജന്യമായി ഭൂമി നൽകിയവരെയും ഇപ്പോഴും അംഗീകരിക്കപ്പെട്ട ഡി പി ആറിന് അനുസരിച്ച് ഭൂമി നൽകാൻ തയ്യാറായി നിൽക്കുന്നവരെയും ‘വികസനവിരുദ്ധർ’ ‘പ്രമാണികൾ’ എന്നിങ്ങനെ അധിക്ഷേപിക്കുന്ന നിക്ഷിപ്ത താല്പര്യക്കാരുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. പദ്ധതി ഇനിയും നീട്ടിക്കൊണ്ടുപോയാൽ അത് കിഫ്ബി ഫണ്ട് നഷ്ടപ്പെടുന്നതിനിടയാക്കുമെന്നും ഇത് റോഡ് വികസനം എന്ന മണിയൂരുകാരുടെ ദീർഘകാല സ്വപ്നം തകർക്കുമെന്നും യോഗം വിലയിരുത്തി.


































Discussion about this post