പയ്യോളി: മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ നാടകോത്സവം നവം 8 മുതൽ 13 വരെ കീഴൂർ നഗരസഭ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6 ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവം എം എൽ എ അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.
കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ മുഖ്യാതിഥിയാവും.
തുടർ ദിവസങ്ങളിൽ നാടകാവതരണത്തിന് മുമ്പായി നടക്കുന്ന സാംസ്‌കാരിക സദസ്സുകളിൽ യു കെ കുമാരൻ, രമേശ് കാവിൽ, ചന്ദ്രശേഖരൻ തിക്കോടി, ദീപ ഡി ഓൾഗ, സോമൻ കടലൂർ ഉദ്ഘാടകരായി പങ്കെടുക്കും. സമാപന സദസ്സ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ മുഖ്യാതിഥിയാവും.
ഒന്നാം ദിവസമായ നവം. 8 ന് ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ പത്തനാപുരം അവതരിപ്പിക്കുന്ന കൂട്, 9 ന് രണ്ടാം ദിവസം അമ്പലപ്പുഴ അക്ഷര ജ്വാലയുടെ കളം, 10 ന് മൂന്നാം ദിവസം അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ, 11 ന് നാലാം ദിവസം തിരുവനന്തപുരം സാരഥിയുടെ ഇരുവർ, 12 ന് അഞ്ചാം ദിവസം കൊല്ലം അനശ്വരയുടെ രാവണൻ, സമാപന ദിവസമായ 13 ന് കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം എന്നീ നാടകങ്ങൾ അരങ്ങിലെത്തും.
വാർത്താ സമ്മേളനത്തിൽ കെ ടി വിനോദൻ, പി എൻ അനിൽകുമാർ, പി എം അഷ്‌റഫ്, കെ ടി സത്യൻ, ശശികുമാർ കീഴങ്കോട്ട് പങ്കെടുത്തു.


































Discussion about this post