പയ്യോളി: പരിസ്ഥിതി -ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേറിട്ടൊരു മാതൃകയായി കീഴൂർ എ യു പി സ്കൂൾ ഗൈഡ്സ് യൂണിറ്റ്. സ്കൂൾ ഗൈഡ്സ് യൂണിറ്റിലെ 25 അംഗങ്ങൾ തങ്ങളുടെ ഒഴിവുസമയങ്ങൾ വിനിയോഗിച്ച് സ്വന്തമായി നിർമ്മിച്ച 5333 മെഡിസിൻ കവറുകളാണ് പയ്യോളി നഗരസഭ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറിയത്.
കീഴൂരിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. കെ സായി ലക്ഷ്മി, ഫാർമസിസ്റ്റ് വി കെ അശ്വിനി എന്നിവർ ചേർന്ന് വിദ്യാർഥികളിൽ നിന്ന് കവറുകൾ ഏറ്റുവാങ്ങി.
എ യു പി സ്കൂൾ പ്രധാന അധ്യാപകൻ എസ് സുജിത്ത് കുമാർ,
ഗൈഡ്സ് അധ്യാപിക സി പി ശ്രീജ, അധ്യാപകരായ ആർ അഭിരാം, എൽ എസ് ജ്വാല പ്രസംഗിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി കടലാസ് കവറുകൾ ഉപയോഗപ്പെടുത്താൻ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയേകുന്നതാണ് കുട്ടികളുടെ ഈ ഉദ്യമം.






































Discussion about this post