നിർമാതാവ് ജി സുരേഷ്കുമാറിനെതിരായ നടൻ വിനായകന്റെ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് സിയാദ് കോക്കർ. ‘സുരേഷ്കുമാർ ഒറ്റക്കല്ല.. ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോൾ കണ്ട് ഭയക്കുന്നവരല്ല ഞങ്ങൾ.
ആരോട് എന്ത് പറയണം എന്ന് താൻ പഠിപ്പിക്കണ്ട വിനായക… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിർമാണം. താൻ ഒരു സിനിമ എടുത്ത് കാണിക്ക്. എന്നിട്ട് നിങ്ങൾ വീമ്പിളക്കു.. സിയാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ ‘സിനിമയിൽ അഭിനയിക്കാനും പ്രൊഡക്ഷൻ ചെയ്യാനും പ്രായം ഒരു അളവുകോൽ ആണെങ്കിൽ ഇന്ന് മലയാള സിനിമയിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഞാൻ പറയണ്ട കാര്യമില്ലല്ലോ.’ സിയാദ് പറഞ്ഞു. ‘പിന്നെ ഒരു കാര്യം സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ.’ എന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post