പയ്യോളി: കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും യുവശക്തി മൂരാടും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളിമ്പോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനമായ ഇന്ന് വടകര എം എൽ എ കെ കെ രമ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇന്ന് നടക്കുന്ന മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ കോട്ടയവും തൃശൂരും ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിൽ കോട്ടയം കോഴിക്കോടിനേയും ആലപ്പുഴ തൃശൂരിനേയും കാസർഗോഡ് കൊല്ലത്തേയും നേരിടും. മൂരാട് പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകു: 5 മണിക്കാണ് മത്സരം.

Discussion about this post