പയ്യോളി: യുവശക്തി മൂരാടും കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും സംഘടിപ്പിക്കുന്ന പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളി ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. സിരകളിൽ ആവേശത്തിൻ്റെ പൂത്തിരി കത്തിച്ച ഏഴ് ദിനരാത്രങ്ങൾക്ക് സ്റ്റേഡിയം ഇന്ന് വിടപറയും. മെയ് 1 മുതൽ 7 വരെ നടന്ന മത്സരങ്ങളിൽ 14 പുരുഷ ടീമുകളും 13 വനിത ടീമുകളുമാണ് പങ്കെടുത്തത്.

ഇന്ന് ഫൈനൽ മത്സരത്തിൽ വനിതാ വിഭാഗത്തിൽ പത്തനംതിട്ട തൃശൂരിനേയും, പുരുഷ വിഭാഗത്തിൽ കോഴിക്കോട് തിരുവനന്തപുരത്തെയും നേരിടും.
മൂരാട് പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകു. 6 മണിക്കാണ് ഫൈനൽ മത്സരം നടക്കുക.

Discussion about this post