പയ്യോളി: ദ്വിദിന ദേശീയ പണിമുടക്ക് ഒരു പാട് പേർക്ക് ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതാക്കിയിട്ടുണ്ട്. ഭിക്ഷയെടുത്ത് ജീവിക്കുന്നവരും, വഴിയോരങ്ങളിലെ തണലിലും കടവരാന്തകളിലും അന്തിയുറഞ്ഞുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ, ദീർഘദൂ വാഹനങ്ങളിലെ ജീവനക്കാർ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും. എങ്ങോട്ടും പോവാനില്ലാതെ കത്തുന്ന വിശപ്പിനെ ഒളിപ്പിച്ച ദയനീയതയാർന്ന കണ്ണുകളെ ശ്രദ്ധിക്കാതെ കടന്നു പോകുന്നവരാണ് മിക്കവരും.

ദ്വിദിന പണിമുടക്കിൽ കടകളും ഹോട്ടലുകളുമൊക്കെ പൂട്ടിയതോടെ വലഞ്ഞ ഇതര സംസ്ഥാന തൊഴിലാളികൾക്കും, വഴിയരികിൽ കഴിയുന്ന നിർധനരായവർക്കും പൊതിച്ചോറുകൾ എത്തിച്ച് നൽകി മാതൃകയായിരിക്കുകയാണ് യുവമോർച്ച പയ്യോളി മണ്ഡലം കമ്മിറ്റി.

ജനറൽ സെക്രട്ടറി ശ്രീഹരി, സെക്രട്ടറി ശ്രീദർശ്, നിഖിൽ പള്ളിക്കര , സായൂജ് കീഴുർ, ശ്രീഹരി കളരിപടി, ധീരജ് കീഴുർ എന്നിവർ പൊതിച്ചോർ വിതരണത്തിന് നേതൃത്വം നൽകി.

Discussion about this post