
പയ്യോളി: ജാതിയല്ല, മതമല്ല, മനുഷ്യനാണു പ്രധാനം എന്ന മുദ്രാവാക്യ പ്രചരണത്തിൻ്റെ ഭാഗമായി യുവ കലാസാഹിതിയുടെ പയ്യോളി – തിക്കോടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ശ്രീനാരായണ ദർശനത്തിന്റെ വർത്തമാനകാല പ്രസക്തി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിക്കുന്നു.

പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡി റ്റോറിയത്തിൽ സപ്തം. 22 വ്യാഴാഴ്ച വൈകുന്നേരം 3.30 നാണ് സെമിനാർ നടക്കുന്നത്. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം നിർവഹിക്കും.
സെമിനാറിൽ വിവിധ സർക്കാർ കോളേജുകളിൽ ചരിത്രാധ്യാപകനും എഴുത്തുകാരനുമായ ഡോ. എം സഹദേവൻ വിഷയാവതരണം നടത്തും. ബഷീർ തിക്കോടി, ഇബ്രാഹിം തിക്കോടി പ്രസംഗിക്കും.

Discussion about this post