നന്തി ബസാർ: പരിശുദ്ധ ഖുർ ആൻ കാലിഗ്രാഫിയിൽ വരച്ച് മനോഹരമാക്കിയ, കടലൂർ ജുമാ മസ്ജിദിന്റെ യശസ്സുയർത്തിയ യുസ്രിയ ഫാത്തിമയെ മസ്ജിദ് കമ്മിറ്റി ആദരിച്ചു. സ്നേഹോപഹാരം കൈമാറി.

പ്രസിഡന്റ് ടി കെ നാസർ, സെക്രട്ടറി ഹനീഫ കക്കുളം, ട്രഷർ സി കെ സുബൈർ, മൊയ്യിൽ കരീം, കക്കുളം കുഞ്ഞബ്ദുള്ള, എം ടി അസ്ലം, മുഹമ്മദ് റാഫി ദാരിമി എന്നിവർ പങ്കെടുത്തു. അക്ബർ പൊന്നംകണ്ടിയുടെ മകളാണ് യുസ്രിയാ ഫാത്തിമ.

Discussion about this post