കീവ്: യുക്രെയ്നിലെ കീവിൽ നിന്നും അതിര്‍ത്തിയിലേക്ക് പോകുന്നതിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ആശുപത്രിയില്‍. ഡല്‍ഹിയിലെ ഛത്തര്‍പുര്‍ സ്വദേശിയായ ഹര്‍ജോത് സിംഗിനാണ് വെടിയേറ്റത്.
ഹര്‍ജോതിന്റെ തോളിനാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തു. കീവിലെ സിറ്റി ഹോസ്പിറ്റലിലാണ് ഹര്‍ജോത് ചികിത്സയിലുള്ളത്. തനിക്കു മര്‍ദനമേറ്റെന്നും കാലിനു പൊട്ടലുണ്ടെന്നും ഹര്‍ജോത് പറയുന്നു.
ലിവിവിലേക്കു പോകാൻ താൻ ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. എന്നാൽ, ആരും തനിക്കു സൗകര്യം ചെയ്ത് തന്നില്ലെന്നും ഹർജോത് കുറ്റപ്പെടുത്തി. കീവിൽ നിന്നും ഏതു വിധേനയും ലിവിവിൽ എത്താൻ കാറിൽ പോകുന്നതിനിടെയാണ് ഹർജോതിനും സുഹൃത്തുക്കൾക്കും നേരെ വെടിവയ്പ്പുണ്ടായത്.
ഉടൻതന്നെ ഹർജോതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നു പോളണ്ടിലുള്ള കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post