ന്യൂഡൽഹി: യുക്രെയ്നിലെ രക്ഷാദൗത്യത്തിന്റെ വിശദവിവരം പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി. മറ്റൊരു ദുരന്തം ഒഴിവാക്കാൻ കേന്ദ്രം ഒഴിപ്പിച്ചതും ഒഴിപ്പിക്കാനുള്ളതുമായ വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വയനാട് എം പിയുടെ പ്രതികരണം.
യുക്രെയ്നിൽ കുടുങ്ങിയവരുടേയും രക്ഷപെട്ടവരുടേയും കണക്ക് പുറത്തുവിടണം. മേഖലകൾ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി സംബന്ധിച്ച വിവരങ്ങളും പുറത്തുവിടണം, രാഹുൽ ട്വീറ്റ് ചെയ്തു.
Discussion about this post