കീവ്:കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി കെ സിങ് അറിയിച്ചു. കാറില്‍ വരുന്ന വഴിക്കാണ് വെടിയേറ്റത്. പാതിവഴിയില്‍ മടക്കി കൊണ്ടുപോയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കീവില്‍ നിന്നും ലിവിലേക്ക് കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റതെന്നാണ് സൂചന.
Discussion about this post