ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തിനെതിരെ യു എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയമായി പിന്തുണ നല്‍കണമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു. റഷ്യന്‍ അധിനിവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി ഇതു സംബന്ധിച്ച് സംസാരിച്ചു.
അതിനിടെ യുഎന്നിലെ ഇന്ത്യന്‍ നിലപാടിനെ റഷ്യ സ്വാഗതം ചെയ്തു. യുഎന്നില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതില്‍ സന്തോഷമുണ്ടെന്നും റഷ്യ വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുക്രെയിനിൽ വിഷയത്തില്‍ റഷ്യയെ പിണക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. യു.എന്‍ രക്ഷാ സമിതിയില്‍ റഷ്യന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നു ഇന്ത്യ വിട്ടിനിന്നിരുന്നു.
Discussion about this post