ന്യൂഡൽഹി: ‘ഓപ്പറേഷൻ ഗംഗ’ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി കെ സിങ് എന്നിവരെ യുക്രെയ്നിന്റെ അയൽ രാജ്യങ്ങളിലേക്ക് അയയ്ക്കും. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കാണു മന്ത്രിമാരെ അയയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, യുക്രെയ്നിൽ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇക്കാര്യം പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 3,000 ഇന്ത്യക്കാർ യുക്രെയ്ൻ അതിർത്തി കടന്നു. യുക്രെയ്ന്‍റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തി.
Discussion about this post