പയ്യോളി: യുക്രെയ്നിലെ റഷ്യൻ ആക്രമണം അതിതീവ്രമായി തുടരവേ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർ ഇപ്പോൾ സുരക്ഷിതരാണെന്ന് യുക്രെയ്നിൽ നിന്നും ജിഫ്രിൻ കുഞ്ഞബ്ദുള്ള പയ്യോളി വാർത്തകളോട് പറഞ്ഞു. എങ്കിലും ഭീതിയൊഴിയുന്നില്ലെന്നും സദാ സമയവുമുള്ള സ്ഫോടനശബ്ദം പേടിപ്പെടുത്തുന്നുണ്ടെന്നും ജിഫ്രിൻ പറഞ്ഞു.
ശേഖരിച്ചു വെച്ച ഭക്ഷണം ഇനി രണ്ടു ദിവസത്തേക്ക് കൂടിയേയുള്ളൂ എന്നതാണ് ആശങ്കയിലാഴ്ത്തുന്നത്. ഇതു വരെ പ്രത്യേക നിർദ്ദേശങ്ങളോ അറിയിപ്പുകളോ അധികൃതരിൽ നിന്നും ലഭിച്ചിട്ടില്ല.
കർക്കീവ് മേഖലയിലെ പെരമോഹ മെട്രോ സ്റ്റേഷനിലാണ് ജിഫ്രിൻ അടക്കമുള്ള 250ഓളം വരുന്ന ഇന്ത്യക്കാരുള്ളത്. 180 മലയാളി വിദ്യാർഥികളാണ് ഇവിടെ ഭീതിയോടെ കഴിയുന്നത്. നിലവിൽ കർക്കിവ് മേഖല യുദ്ധമേഖലയാണ്.
ജിഫ്രിൻ്റെ കൂടെ സുഹൃത്തുക്കളായ കുറ്റ്യാടിയിലെ ജവാദ്, പയ്യോളി അയനിക്കാട് ഫാഹിം എന്നിവരുമുണ്ട്. മറ്റുള്ളവർ കണ്ണൂർ മലപ്പുറം ജില്ലയിൽ നിന്നുള്ളവർ.
യുക്രെയിനിലെ കർക്കീവ് മേഖലയിലെ പെഹമോര മെട്രോ സ്റ്റേഷനിൽ നിന്നും ജിഫ്രിൻ കുഞ്ഞബ്ദുള്ള അയച്ച് തന്ന വീഡിയോ കാണാം
Discussion about this post