ന്യൂഡൽഹി: റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തോടെ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് ആശ്വാസം. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവുകൾ നൽകാന് യുക്രെയ്ന് സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു.
മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക്ക് വർഷത്തിലെക്ക് മാറ്റിയിട്ടുണ്ട്. അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാന്‍ യുക്രെയ്ന് തീരുമാനിച്ചു.
ഹംഗറി, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, പൊളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post