കീവ്: യുക്രെയ്നിനിൽ റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ യുദ്ധമേഖലയില്‍ നിന്ന് ഏതെങ്കിലും തരത്തിൽ രക്ഷപ്പെടാനുളള നെട്ടോട്ടത്തിലാണ് എല്ലാ രാജ്യക്കാരും. ഒറ്റപ്പെട്ട ഇന്ത്യക്കാരോട് സാധ്യമായ ഏതെങ്കിലും ഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ച് രാജ്യം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രക്ഷാമാര്‍ഗമായി ഇന്ത്യയുടെ ത്രിവർണ പതാക വാഹനങ്ങളില്‍ ഉപയോഗിക്കാൻ ഇന്ത്യന്‍ എംബസി കർശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല പാകിസ്താനി, തുര്‍ക്കി പൗരന്മാര്‍ക്കും രക്ഷയേകുകയാണ്.
യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബസിന് മുകളില്‍ ത്രിവര്‍ണ്ണ പതാക കെട്ടിയാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിലെത്തിയത്. ഇത് മുന്‍ സോവിയറ്റ് രാജ്യത്തുടനീളമുള്ള വിവിധ ചെക്ക് പോസ്റ്റുകള്‍ മറികടക്കാന്‍ സഹായിച്ചതായി സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
പാകിസ്താന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളും രക്ഷപ്പെടാന്‍ ഇന്ത്യൻ പതാക ഉപയോഗിക്കുന്നതായി ഇന്ത്യയിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ബാച്ചില്‍ ചില പാകിസ്താന്‍, തുര്‍ക്കി പൗരന്മാരും ഉള്‍പ്പെടുന്നു. തുര്‍ക്കി, തടസ്സമില്ലാതെ ചെക്ക്പോസ്റ്റുകള്‍ മറികടക്കാന്‍ അവരെ സഹായിച്ചതായി ഒരു വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് അയച്ച വിമാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ റൊമാനിയന്‍ നഗരമായ ബുക്കാറെസ്റ്റില്‍ എത്തിയിട്ടുണ്ട്. റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള പ്രത്യേക പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍.
Discussion about this post