കീവ്: റഷ്യൻ സൈന്യത്തിന്റെ ആക്രമത്തോടെയുക്രയ്ൻ ജനത ആശങ്കയിലും ഭീതിയിലുമായി. പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ എടിഎമ്മുകൾ പലതും കാലിയായ അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഭക്ഷണശാലകൾ അടച്ചിട്ടിരിക്കുകയാണ്.
തലസ്ഥാനമായ കീവിൽനിന്ന് ഉൾപ്പെടെ ഒട്ടേറെപ്പേർ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. മിക്ക റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതിനിടെ, ഷെല്ലാക്രമണ ഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ ഭൂഗർഭ മെട്രോയിൽ അഭയം പ്രാപിച്ചവരും ഏറെയാണ്.
Discussion about this post