ന്യൂഡൽഹി: യുക്രെയ്നിലെ യുദ്ധമേഖലകളില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 700 പേര് സുമിയിലും 300 പേര് കാര്‍ക്കീവിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ ഒഴിപ്പിക്കുന്നതിന് ബസുകള്‍ ക്രമീകരിക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
യുക്രെയ്നിൽ നിന്നും അവസാനത്തെ ആളെ ഒഴിപ്പിക്കുന്നത് വരെ ഓപ്പറേഷൻ ഗംഗ തുടരും. ഏകദേശം 2,000, 3,000 ഇന്ത്യക്കാർ യുക്രെയ്നിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കണക്കിൽ വ്യത്യാസമുണ്ടാകാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കിഴക്കൻ യുക്രെയ്നിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. പൗരന്മാരെ പുറത്തെത്തിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്താൻ ഞങ്ങൾ റഷ്യയോടും യുക്രെയ്നോടും അഭ്യർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post