കൊച്ചി: യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോള സ്വർണവിലയും കുതിച്ചുയർന്നു. കേരളത്തിൽ പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 4,685ൽ എത്തി.
ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. യുക്രെയിനിൽ റഷ്യ ആക്രമണം തുടങ്ങിയതോടെ ഓഹരി വിപണികളും കൂപ്പുകുത്തി. മൂലധന വിപണി തകർന്നതോടെ നിക്ഷേപകർ സുരക്ഷിതമാർഗം എന്ന നിലയിലാണ് സ്വർണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
Discussion about this post