മേപ്പയ്യൂർ: നടുവത്തൂർ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ക്വാറി മുതലാളിമാരുടെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറിമാരായ വി പി ദുൽഖിഫിൽ, പി കെ രാഗേഷ് എന്നിവർ ആവശ്യപ്പെട്ടു. തുടർച്ചയായുള്ള ക്വാറിയിലെ ഉഗ്രസ്ഫോടനങ്ങൾ സമീപത്തെ ഇരുപതിലധികം വീടുകൾക്ക് ഗുരുതതരമായ വിള്ളൽ ഉണ്ടാക്കിയതിനാൽ ക്വാറി പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നേതാക്കൾ.

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറിവിരുദ്ധ സമരത്തിൻ്റെ മുപ്പത്തിരണ്ടാം ദിവസത്തിൽ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.

മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആദർശ് അശോക്, അഖിൽ ഹരികൃഷ്ണൻ, ആദിൽ മുണ്ട്യയത്ത്, ടി കെ ഷിനിൽ, കെ നിധിഷ്, ഇ അർജുൻ, പി ടി ബിജു, സതീശൻ മുതുവന, എ ടി ജിത്തു രാജ് എന്നിവർ നേതാക്കളോടൊപ്പമുണ്ടായിരുന്നു.
Discussion about this post