തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂർ – തിരുവനന്തപുരം യാത്രയിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യുത്ത് കോൺ. കണ്ണൂർ ജില്ലാ സെക്രട്ടറി നവീന്‍ കുമാറും മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിന്‍ മജിദ് എന്നിവരാണ് വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴായിരുന്നു പ്രതിഷേധം.
കറുത്ത ഷർട്ട് ധരിച്ച് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഇടത് മുന്നണി കൺവീനർ ഇ .പി ജയരാജൻ മർദിച്ചെന്ന് ആരോപണവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി.അതേസമയം ,മദ്യപിച്ചെത്തിയവരാണ് വിമാനത്താവളത്തിൽ ബഹളം ഉണ്ടാക്കിയതെന്നും യാത്രക്കാരടക്കം ഇടപെട്ട് ഇവരെ തടഞ്ഞെന്നും ഇ.പി പ്രതികരിച്ചു.
മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സുരക്ഷയുടെ മേല്‍നോട്ടം. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ 380 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിലെ എല്ലാ അസി.കമ്മിഷണര്‍മാരും സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. വിമാനത്താവളം മുതല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പൊലീസ് പട്രോളിങുമുണ്ട്. വിമാനത്താവളത്തില്‍നിന്നും മുഖ്യമന്ത്രി പുറത്തേക്കു വരുന്ന വഴിയില്‍ ബാരിക്കേഡ് വച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കു പിന്തുണയുമായി നൂറു കണക്കിനു പാര്‍ട്ടി പ്രവർത്തകർ വിമാനത്താവളത്തിനു മുന്നിലെത്തി. വിമാനത്താവളത്തിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ടു. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം.. വീഡിയോ കാണാം…
Discussion about this post