കൊയിലാണ്ടി : യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ യു രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സ്പോർട്സ്
കൗണ്സിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖാതിഥിയായി. ഇന്ത്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് എസ് ആർ കിക്ക്‌ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ, മഠത്തിൽ നാണു മാസ്റ്റർ, ആർ ഷഹീൻ, പി കെ
രാഗേഷ്, രാജേഷ് കീഴരിയൂർ , സന്തോഷ് തിക്കോടി രത്നവല്ലി ടീച്ചർ, വി ടി സുരേന്ദ്രൻ , തൻഹീർ കൊല്ലം, ഇ കെ ശീതൾ രാജ്, റംഷി കാപ്പാട്, ഏ കെ ജാനിബ് , ജെറിൽ ബോസ്, ഷഫീർ കാഞ്ഞിരോളി , അഭിനവ് കണക്കശ്ശേരി, റാഷിദ് മുത്താമ്പിഎന്നിവർ പ്രസംഗിച്ചു.
Discussion about this post