
തുറയൂർ: ആമ്പുലൻസ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണിയുള്ളതായി പരാതി. സി പി ഐ എം നേതാക്കളാണ് വധഭീഷണിക്ക് പിന്നിലെന്ന് പരാതിയിൽ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് തുറയൂർ മണ്ഡലം പ്രസിഡന്റ് ആദിൽ മുണ്ടിയത്തിനെയാണ് ഫോണിൽ വിളിച്ച് വധ ഭീഷണി ഉയർത്തിയത്. ഇത് സംബന്ധിച്ച് മുഹമ്മദ് ആദിൽ മുണ്ടിയത്ത് പയ്യോളി പോലീസിൽ പരാതി നൽകി.

പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് രണ്ടു യുവതികളുമായി തുറയൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് ആംബുലൻസ് പോയ വിവാദത്തിൽ സി പി എം ഏരിയ സെക്രട്ടറിക്ക് ഉൾപ്പെടെ പങ്ക് ഉണ്ടോ എന്ന് സമഗ്രമായി അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടതിനാണ് ഭീഷണിയെന്നാണ് പരാതിയിൽ പറയുന്നത്.

Discussion about this post